Tuesday, March 18, 2008

കാത്തിരിപ്പൂ !!!



ഈ പൂവിന്റെ പേര് അറിയാമോ ? ഇവിടെ കൊച്ചിയില്‍ പലയിടത്തും തണല്‍ മരമായി ഇത് നില്‍ക്കുന്നുണ്ട്.പൂവിന്റെ പേര് പലരോടും ചോദിച്ചു. കിം ഫലം ! അറിയുന്നവര്‍ പറഞ്ഞുതരുമോ ?

16 comments:

ചന്തു said...

ഈ പൂവിന്റെ പേര് അറിയാമോ ?

ഇവിടെ കൊച്ചിയില്‍ പലയിടത്തും തണല്‍ മരമായി ഇത് നില്‍ക്കുന്നുണ്ട്.
പൂവിന്റെ പേര് പലരോടും ചോദിച്ചു. കിം ഫലം !

അറിയുന്നവര്‍ പറഞ്ഞുതരുമോ ?

ദിലീപ് വിശ്വനാഥ് said...

ആ കാറിന്റെ പേര്‍ മാരുതി!

കാപ്പിലാന്‍ said...
This comment has been removed by a blog administrator.
കൃഷ്‌ണ.തൃഷ്‌ണ said...

ആ ബ്ലോഗ് ടൈറ്റില്‍ അത്ര വെടിപ്പല്ലല്ലോ...

ശ്രീ said...

അറിയാമായിരുന്നു. ഓര്‍മ്മ വരുന്നില്ല
:(

Sharu (Ansha Muneer) said...

എനിക്ക് നന്നായി അറിയാം...പക്ഷെ പറഞ്ഞു തരില്ല..:)

സുല്‍ |Sul said...

ചന്തു നാട്ടില്‍ പോയി കേടായി.
-സുല്‍

മഴത്തുള്ളി said...

ഇത് ധാരാളം കണ്ടിട്ടുണ്ട്.

മണിമരുത് എന്ന മരമാണോ?? മണിമരുതിന്‍ പൂ എന്നൊക്കെ ധാരാളം കേട്ടിട്ടുണ്ട്. :)

കുഞ്ഞന്‍ said...

എന്തായാലും പടം ഉഗ്രന്‍..!

ചന്തു said...

മഴത്തുള്ളീ..മരുതാണെന്ന് എനിക്കും തോന്നുന്നു.പക്ഷെ ഉറപ്പില്ല.ശരിയായ ഉത്തരത്തിനായി കാത്തിരിപ്പൂ !!

ഈ പോസ്റ്റിന്റെ ആദ്യത്തെ തലക്കെട്ട് ഞാന്‍ ‘ചൊറിച്ചു മല്ലിയ’താണെന്ന് ചിലരൊക്കെ സംശയിച്ചു എന്ന് കമന്റുകള്‍ കണ്ടപ്പൊ മനസ്സിലായി. മുടിപ്പെര അമ്മച്ചിയാണെ അങ്ങനത്തെ ഒരുദ്ദേശവും എനിക്കുണ്ടായിരുന്നില്ല.അതുകൊണ്ട് പോസ്റ്റിന്റെ പേര് ‘കാത്തിരിപ്പൂ’ എന്നു മാറ്റി.

സുല്ലേ നെഞ്ചാമ്മുടീല് കൈ വച്ചുപറയാം.ഞാന്‍ കേടായിട്ടില്ല,ഇല്ല,ഇല്ല.

റീനി said...

പൂവിന്റെ പേര് അറിയില്ലല്ലോ!

കൊച്ചിയില്‍ ഉള്ളവര്‍ക്ക് തന്നെ ഈ പൂവിന്റെ പേരറിയില്ലാത്ത സ്ഥിതിക്ക് എനിക്കറിയണം എന്നു ചിന്തിക്കുന്നത്‌ അതിമോഹമല്ലേ?

konchals said...

ഇവിടെ ഇതിന്റെ പിങ്ക് കളറും ഉണ്ടു, ഇവിടെ എന്നു പറഞ്ഞാല്‍, കോഴിക്കോടു മെഡിക്കല്‍ കോളെജ് കാമ്പസ്സില്‍...പക്ഷെ പേരു അനന്തം അജ്ഞാനം...

പൊറാടത്ത് said...

എനിയ്ക്കീ പൂവിന്റെ പേരറിയില്ല.., എന്നാ അതിന്റെ കായുടെ പേര് അറിയാം.

“പൂത്തിരിക്കാ..”!. ശരിയല്ലേ മാഷേ..?!

ചന്തു said...

പൊറാടത്തേ ..അതു കലക്കി..ഇഷ്ട്ടായീ..

ചന്തു said...
This comment has been removed by the author.
ചന്തു said...

ഹാവൂ ! അങ്ങിനെ കാത്തിരിപ്പിന് വിരാമമായി.

ഇത് മഴത്തുള്ളി സംശയിച്ചതു പോലെ ‘നീര്‍മരുത്’ തന്നെ.കൊഞ്ചത്സ് പറഞ്ഞപോലെ ഇതിന്റെ പിങ്കും ഉണ്ട്.

സായിപ്പിന്റെ ‘ഫാഷ’യില്‍ Queen Crape Myrtle എന്നു പറയും.ഇവര് വല്യ കുടുംബക്കാരാ.തറവാട്ടു പേര് Lythraceae.
വേനല്‍ക്കാലത്ത് പൂത്തുലഞ്ഞ് സുന്ദരിയായി നില്‍ക്കും മറ്റുള്ളോര്‍ക്കു ജോലിയുണ്ടാക്കാന്‍. ( അങ്ങിനെ നിന്നതുകൊണ്ടാണല്ലോ എനിക്കു ഫോട്ടോയെടുക്കാനും ബ്ലോഗാനുമൊക്കെ തോന്നിയത്.)

എന്തായാലും ഈ അന്വേഷണത്തിന് എന്നെ സഹായിച്ചവര്‍ക്കും സഹായിക്കാത്തവര്‍ക്കും ഒക്കെ എന്റെ വക ഒരു കുല ‘നീര്‍മരുതിന്‍ പൂ’ പിടിച്ചോ.പ്ലീസ് വേണ്ടാന്നു പറയല്ലേ ..