Tuesday, January 1, 2008

പുതിയ ബ്ലോഗും ഫോട്ടങ്ങളും..



കൊച്ചി ജൂതതെരുവിലെ സിനഗോഗിനടുത്തുള്ള ക്ലോക്ക്.






ഫോര്‍ട്ട് കൊച്ചി






ആളില്ലാത്ത റെയില്‍വേ സ്റ്റേഷന്‍.( ഇവര് ഫോട്ടോയ്ക്ക് ഇരുന്നതാ )






‘ഉണക്ക മീനുമായി ഏട്ടന്‍ വരുന്നതും കാത്ത് !’



ആലുവാ ശിവക്ഷേത്രം.( പാലത്തില്‍ നിന്നെടുത്തതാ )

7 comments:

ചന്തു said...

എന്റെ നോക്കിയ N73 യില്‍ കുടുങ്ങിയത്.

നിരക്ഷരൻ said...

ചന്തൂ. മൊബൈല്‍ ക്യാമറയൊക്കെ ആ ആലുവാപ്പാലത്തില്‍ നിന്ന് താഴോട്ട് എറിഞ്ഞിട്ട് 10 മെഗാ പിക്സെലിന്റെ ഒരു ഡിജിറ്റല്‍ ക്യാമറ സ്ഥിരം പോക്കറ്റിലിട്ട് നടക്കൂ. ബൂലോകത്തിപ്പോള്‍ പടം പിടുത്തം ഒരു തമാശയൊന്നുമല്ല. അടുത്തുതന്നെ ഒരു ഫോട്ടോഗ്രാഫി മത്സരവും ചിലപ്പോള്‍ നടന്നേക്കും.

ചന്തു said...

നിരക്ഷരാ..ഫോട്ടോഗ്രാഫിയിലെ പുലികള്‍ വിഹരിക്കുന്ന ഈ ബൂലോഗത്തില്‍ ഫോട്ടോ പിടിത്ത മത്സരം മുന്‍പും നടന്നിട്ടുണ്ട്.

“ചന്തുവിനും തന്‍ മൊബൈല്‍ പൊന്‍ മൊബൈല്‍“ :-)

മാണിക്യം said...

അങ്ങനല്ല
വല്ലഭനു പുല്ലും ആയുധം
ചന്തുവിനു മൊബൈലും
10 മെഗാ പിക്സെലിന്റെ ഒരു ഡിജിറ്റല്‍ ക്യാമറ
കൈ വന്നാല്‍ നിരക്ഷരാ പിന്നെ എന്താ പുകില്‍?

Appu Adyakshari said...

ഓ.. റേഡിയോ ഏഷ്യ ചന്തു ബ്ലോഗിലോ :-)
ചിത്രങ്ങള്‍ എടുക്കൂന്നേ ഫോണായാലും ക്യാമറയായലും ചിത്രങ്ങള്‍ കഥപറഞ്ഞോളും.

ശ്രീ said...

മൊബൈല്‍ ചിത്രങ്ങളാണെങ്കിലും എല്ലാം നന്നായിട്ടുണ്ട് മാഷേ. ആ പൂച്ചയുടെ കാത്തിരിപ്പ് സൂപ്പര്‍!

കുഞ്ഞന്‍ said...

മാഷെ..

ടൈ കെട്ടിയ പൂച്ചയൊ? ഏതു പരിഷ്കാരി പൂച്ചയാണിത്? അല്ല പൂച്ചയുടെ വീടാണിത്?

മൊബൈലില്‍ ഇത്രയും അപ്പൊ ഡിജി ക്യാമറയായിരുന്നെങ്കിലൊ....